രഘുവീര മഹാരഥദേവ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
രഘുവീര മഹാരഥദേവ സകലേശ്വര പീഡിക്കരുതേ
അഘരഹിത മഹാത്മൻ ദശരഥസുകുമാരകുമാര
പോരാളികളാകിയ കൗണപർ പാരാളും രാവണഹതയേ
നീരാളും മുകളിലൊളികുഴലിയെക്കണ്ടു വരുന്നുണ്ടു
അർത്ഥം: 

അല്ലയോ രഘുവീര സങ്കടപ്പെടരുത്. പോരാളികളായ അസുരന്മാരുടെ രാജാവായ രാവണനെ കൊല്ലുവാൻ കാരണമായ സീതയെ കണ്ടുവരുന്നുണ്ട്.