ശാഖാമൃഗപുംഗവ മാ കുരുശോകത്തെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശാഖാമൃഗപുംഗവ മാ കുരുശോകത്തെ
സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍
 
സകലദിക്കുകളിലും നരപതിതതികളെ
സുമുഖനയച്ചവരില്‍ രാമനഹമേകന്‍
 
ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും
നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍
 
പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു
പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ
 
വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ
വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.
അർത്ഥം: 

സങ്കടപ്പെടരുത്. അനുജനും മകനും ഒരുപോലെ ആണ്. അനുജന്റെ ഭാര്യയെ നീ സ്വന്തമാക്കി. അതിനാൽ നീ വധിക്കപ്പെടേണ്ടവനാണ്.

അനുബന്ധ വിവരം: 

സുഗ്രീവന്റെ ഭാര്യ രുമ എന്നാണ് പേർ. രുമയേയും ബാലി അസുരനെ കൊന്ന് തിരിച്ച് വന്ന്, സുഗ്രീവനെ രാജ്യഭ്രഷ്ടനാക്കിയപ്പോൾ സ്വന്തമാക്കി.