താത! തവ കുണ്ഠിതമെന്തഹോ

താളം: 
ആട്ടക്കഥ: 
ആയോധനേ ദശമുഖം വിമുഖം വിലോക്യ
മായാബലേന തരസാ ഖലു മേഘനാദഃ
ആയാസലേശരഹിതഃ പരിഗൃഹ്യ ശക്രം
ഭൂയോവലംബ്യ ഗഗനം പിതരം ബഭാഷേ.
 
 
താത! തവ കുണ്ഠിതമെന്തഹോ കണ്ടാലുമെന്റെ ഹസ്തേ
ഇണ്ടലോടുമിവൻ മണ്ടുകയില്ലിനി
 
ഉണ്ടോ വിഷാദിപ്പാനുള്ളവകാശം?
സത്വരം പോക നാം പത്തനേ നമ്മുടെ ശത്രു കരസ്ഥമല്ലൊ
 
ശത്രുപുരം തന്നിലത്ര വാസമിനി
യുക്തമല്ലേതുമേ നക്തഞ്ചരേന്ദ്ര!

 

 
തിരശ്ശീല
അർത്ഥം: 

അല്ലയോ അച്ഛാ, അങ്ങ് കുണ്ഠിതപ്പെടേണ്ടാ. എന്റെ കയ്യിൽ കിടക്കുന്ന ഇന്ദ്രൻ ഇനി മിണ്ടുകയില്ല. വിഷാദിക്കരുത്. നമുക്ക് ലങ്കയിലേക്ക് ബന്ധനസ്ഥനായ ഇന്ദ്രനേയും കൊണ്ട് വേഗം പോകാം.