പംക്തികണ്ഠ മമ മൊഴി
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പംക്തികണ്ഠ മമ മൊഴി കേള്‍ക്ക ബന്ധുരഗുണനിലയ !
ചെന്താര്‍ബാണതുല്യ, കാന്ത, നിന്‍ മൊഴി കേട്ടു
സ്വാന്തേ മേ വളരുന്നു സന്തോഷമധികവും
ദുര്‍വ്വാരമായ തവ ദോര്‍വ്വീര്യശങ്കയാലേ
ഗീര്‍വ്വാണതരുണിമാര്‍ സര്‍വ്വമെന്നെകണ്ടാല്‍
ഉര്‍വ്വശിയാദികളും ഗര്‍വ്വലജ്ജ വിട്ടു
ഉര്‍വ്വീതലത്തില്‍ വീണു നിര്‍വ്യാജം കൂപ്പുന്നു
അർത്ഥം:
അല്ലയോ ദശകണ്ഠാ, സദ്ഗുണങ്ങൾക്ക് ഇരിപ്പിടമായവനേ, എന്റെ വാക്കുകൾ കേൾക്കുക. കാമതുല്യാ, പ്രിയതമാ, അങ്ങ് പറഞ്ഞതുകേട്ട് എന്റെ മനസ്സിൽ സന്തോഷം വല്ലാതെ കൂടുന്നു. തടുക്കാനാവാത്ത അങ്ങയുടെ കയ്യൂക്കിനെ ശങ്കിച്ച് എല്ലാ ദേവസ്ത്രീകളും ഉർവശി തുടങ്ങിയ അപ്സരസ്ത്രീകളും ഗർവ്വും ലജ്ജയും വെടിഞ്ഞ് കളവുകൂടാതെ നിലത്തുവീൺ വണങ്ങുന്നു.