വാനരോത്തമ, വാക്കുകൾ കേൾക്ക

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വാനരോത്തമ, വാക്കുകൾ കേൾക്ക മേ വാനരോത്തമ!
ആനവരോടമർചെയ്യും വണ്ണം മാനസമതിൽ ബഹുമദസമ്പൂർണ്ണം
കാനനമതിലിഹ വരികിൽ തൂർണ്ണം നൂനം ദശമുഖനുചിതം ദണ്ഡം.
അണ്ടർകുലേശനു കുണ്ഠിതമേകിന കണ്ടകനാം ദശകണ്ഠനെ നേരേ
കണ്ടാലവനുടെ കണ്ഠമതെല്ലാം ഘണ്ഡിപ്പതിനിഹ വേണ്ട വിചാരം.
കാലാരാതിവസിച്ചരുളുന്നൊരു കൈലാസത്തെയിളക്കിയ ഖലനെ
കാലപുരത്തിനയപ്പതിനിന്നൊരു കാലവിളംബനമരുതേ തെല്ലും;
മോക്ഷാപേക്ഷിമഹാജനഭക്ഷരൂക്ഷാശയനാം രാക്ഷസവരനേ
വീക്ഷണസമയേ ശിക്ഷിപ്പതിനിഹ
കാൽക്ഷണമരുതൊരുപേക്ഷ മഹാത്മൻ!
അർത്ഥം: 

വാനരോത്തമ! കേട്ടാലും. ദേവന്മാരോട് യുദ്ധം ചെയ്യുന്നപോലെ അഹങ്കാരത്തോടേ ഈ കാട്ടിലേക്ക് വരികയാണെങ്കിൽ ഉടനടി രാവണനെ ദണ്ഡിപ്പിക്കുന്നത് ഉചിതം തന്നെയാണ്. ദേവേന്ദ്രനു മാനഹാനി ഉണ്ടാക്കിയ ക്ഷുദ്രശത്രുവായ അവനെ നേരിട്ടു കഴുത്തോരോന്നും അറുക്കുവാൻ മടിക്കണ്ടതില്ല. അന്തകാന്തകൻ വാണരുളുന്ന ശ്രീകൈൽസാസത്തെ കുത്തിയിളക്കിയ ആ ദുഷ്ടനെ കാലപുരത്തിലേയ്ക്കയക്കുവാൻ ഒട്ടും താമസിക്കണ്ടാ.