സൽക്കപികുലാഭരണ മുഖ്യതരരത്നമേ!

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മനുജാകൃതിനൈവ തദ്വധം ദനുജാനാൻ രിപുണേതി നിശ്ചിതം
അനുചിന്ത്യ മഹാകപിസ്തദാ ഹനുമാനേവമുവാച സാഞ്ജലീഃ

സൽക്കപികുലാഭരണ മുഖ്യതരരത്നമേ!
ശക്രസുത, കേൾക്ക, മമ വാക്യമിദമധുനാ.
തത്വമറിയാതെ ദശവക്ത്രനിഹ വരികിലോ,
യുദ്ധേ ഹനിച്ചീടുക യുക്തമല്ലേതുമേ.
വഞ്ചിതനതായവനു പഞ്ചതവരുത്തൊലാ
കിഞ്ചന വിമർദ്ദിച്ചു മുഞ്ച കപിമൗലേ!
മൃത്യു നഹി ദശമുഖനു മർത്ത്യരാലെന്നിയേ
ചിത്തമതിലോർക്ക വിധിദത്തവരനല്ലോ!

തിരശ്ശീല

 

അർത്ഥം: 

വാനരവംശമണിയുന്ന അതിവിശിഷ്ടരത്നമേ, ഇന്ദ്രപുത്ര! എന്റെ ഈ വാക്കുകൾ കേട്ടാ‍ാലും. സത്യാവസ്ഥ അറിയാതെ രാവണൻ ഇങ്ങോട്ടു വന്നുവെങ്കിൽ യുദ്ധത്തിൽ അവനെ നിഗ്രഹിക്കുന്നത് ഒട്ടും ഉചിതമല്ല. അബദ്ധത്തിൽ അവനു മരണം വരുത്തിയേക്കരുത്. കപിശ്രേഷ്ഠാ് അൽപ്പം മർദ്ദിച്ച് വിട്ടേക്കൂ. ഓർക്കുക മനുഷ്യരാലല്ലാതെ മരണമില്ലെന്ന് ബ്രഹ്മാവിൽ നിന്ന് വരം നേടിയ ആളാണ് രാവണൻ.