പംക്തികണ്ഠ രക്ഷസേന്ദ്ര പാകവൈരിതന്നെ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പംക്തികണ്ഠ രക്ഷസേന്ദ്ര പാകവൈരിതന്നെ
ബന്ധിച്ച സമര്‍ത്ഥന്‍ തന്റെ താതനോ നീ?
 
കൈലാസമെടുത്തുനിജ പാണികളില്‍ പല
ലീലാവിനോദങ്ങള്‍ ചെയ്ത വീരനോ നീ?
 
എന്തിനിഹ നമ്മുടയ ലാംഗുലത്തിൽ വന്നു
ഹന്ത ! പറഞ്ഞീടുക നീ കാര്യമെല്ലാം.
 
കഷ്ടമൊരു കപിയുടെ പൃഷ്ടഭാഗം തന്നില്‍
ഇഷ്ടമുണ്ടോ വസിക്കുവാനെന്തിതേവം?
 
അഷ്ടദിക്ക്പാലന്മാർ നിന്റെ അട്ടഹാസം കേട്ടാൽ
ഞെട്ടുമെന്നു ചിലർ ചൊല്ലിക്കേട്ടു ഞാനും.
 
എത്രനാളായിഹവന്നു കൂടിയെന്നു ചൊല്‍ക
കുത്രതവശക്തനായ പുത്രനിപ്പോള്‍?
 
അർത്ഥം: 

എടാ പത്ത് തലയുള്ളവനേ, രാക്ഷസവീരാ, ഇന്ദ്രനെ ബന്ധിച്ച മകൻ ഉള്ളവന്റെ അച്ചൻ തന്നെ ആണോ നീ? കൈലാസം എടുത്ത് അമ്മാനമാടിയ വീരനാണോ നീ? എന്നിട്ടും ഒരു കുരങ്ങന്റെ ചന്തിയിൽ വസിക്കാൻ നിനക്ക് ഇഷ്ടമോ? എത്ര ദിവസമായി നീ എന്റെ ചന്തിയിൽ കുടുങ്ങിയിട്ട്? വീരനായ നിന്റെ മകൻ ഇപ്പോൾ എവിടെ ആണ്? പറയുക. അഷ്ടദിക്ക്പാലകർ എല്ലാം നിന്റെ അട്ടഹാസം കേട്ടാൽ ഞെട്ടുമെന്നൊക്കെ ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്.