വാനരേന്ദ്ര ജയ ജയ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വാനരേന്ദ്ര ജയ ജയ മാനശാലിന്‍ മഹാബല !
മാനസേ കൃപയോടെന്നെ പാലിച്ചീടേണം
നാരദന്റെ മൊഴി കേട്ടു വീര്യമേതും ഗ്രഹിയാതെ
ആരംഭിച്ചു സാഹസങ്ങള്‍ വീരരില്‍ മൌലേ !
ഇന്നു സര്‍വ്വം ക്ഷമിക്കേണം ഇന്ദ്രസൂനോ നമസ്ക്കാരം
വന്നുകൂടി ഏവമെല്ലാം എന്നതെ പറയേണ്ടൂ
അർത്ഥം:
അല്ലയോ അത്യധികം കയ്യൂക്കുള്ള കുരങ്ങനിൽ വലിയവനെ, നിന്റെ മനസ്സിൽ എന്നോട് കൃപ ഉണ്ടാകണം. നാരദൻ പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ചാടിപുറപ്പെട്ടതാണ്. ഇന്ദ്രന്റെ മകനായ നീ എല്ലാം എന്നോട് പൊറുക്കേണം.