പണ്ടൊരുവാനരം

രാഗം: 
കഥാപാത്രങ്ങൾ: 

ചരണം5:
പണ്ടോരു വാനരം വാരിധി ലംഘിക്ക-
കൊണ്ടിന്നു മറ്റൊരു മര്‍ക്കടഞ്ചാടുമോ
ഉണ്ടു ചിറകിനിക്കെന്നോര്‍ത്തു മക്ഷിക
പക്ഷീന്ദ്രനോടു തുല്യം പറന്നീടുമോ

അർത്ഥം: 

പണ്ടോരു വാനരന്‍ സമുദ്രം ലഘിച്ചുവെന്നതുകൊണ്ട് ഇന്ന് മറ്റൊരു മര്‍ക്കടന്‍ ഇങ്ങിനെ ചാടുമോ? എനിക്കും ചിറകുണ്ടെന്നോര്‍ത്ത് ഈച്ച ഗരുഡനുതുല്യം പറന്നീടുമോ?