നിശമയ വാചം മേ നിഖിലഗുണാലയ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിശമയ വാചം മേ നിഖിലഗുണാലയ! ഹേ സുപർണ്ണ!
വിശദതരസുകീർത്തേ! രണധീരവിവിധ-
ഗുണനിലയ! വിമതകുലദഹന!
ദേവവരിയായീടും ഭൂസുതൻ ദേവനിതിംബിനിമാരെ ഹനിച്ചു
കേവലമതുമല്ലവനഥ ധരണീദേവവരവിരോധം ചെയ്യുന്നു
സുരവരനു ബഹുപീഡ നൽകിയൊരു
നരകദാനവന്റെ ഹിംസചെയ്വാൻ
വിരവിനൊടു നാം പോകണമയി തൽപുര-
വരത്തിലെന്നറിക നീ സുമതേ!
കപടചരിതനാം സുരരിപുകീടം
സപരിവാരമഹമിന്നു ഹനിപ്പൻ
സപദി പന്നഗാരേ! ബലശാലിന്ന-
പരിമിതജവപരാക്രമജലധേ!