കാന്താരവിന്ദനയനേ കാമിനീമണേ കാന്തേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാമാനവാപ്യ കമലേശകൃപാപ്രഭാവാത്
കാമം വസൻനിജപുരേ സ കദാപി രാജാ.
സാമോദചാരുപവനോപവനേനുരൂപാം
സാമോദമാഹ കമനീം കമനീയരൂപാം
കാന്താരവിന്ദനയനേ, കാമിനീമണേ, കാന്തേ! കളഭഗമനേ !
സന്തോഷകാരിവസന്തകാലമിതു
ചന്തമായ്‌വിലസുന്നു ചലമിഴി ചതുരം
കണ്ടാലുമത്രപടർന്നു മുല്ലകലിക നിരന്നുവിടർന്നു
കൊണ്ടാടിയത്ര കടന്നു കാമൻ കുതുകവിലാസം തുടർന്നു
വണ്ടുകൾ നിര വരകുസുമരസം വടിവോടുതേടിയുമതിസരസം
പൂണ്ടുമുരണ്ടിഹ മദനരസം പുരു രചയതി വരികനുരഹസം
ഇണ്ടലൊഴിഞ്ഞുപകണ്ഠസരോവിസ-
മുണ്ടുകളിപ്പതുകണ്ടിതോ ഹംസം?
പ്രാലേയരുചിവദനേ! ബാലേ! പ്രചുരഗുണൈകസദനേ!
മാലേയമൃദുപവനേ! ബാലപികാരവകളവചനേ!
ബഹുലചികുരജിതസജലഘനേ ബാലികമാർമണിഗുരുജഘനേ!
ബഹുരുചിവരികയിവിപുലഘനേ
പലപലസുമകുലസുരഭിലഹിമജല-
കലിതമൃദുലതരകിസലയശയനേ
അരങ്ങുസവിശേഷതകൾ:
ധർമ്മപുത്രരുടെ ഈ പദം പതിവില്ല ഇപ്പോൾ.