ജീവനായക ബന്ധുജീവസമാധര
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ജീവനായക ബന്ധുജീവസമാധര! ജീവിതേശാത്മജ! വീര!
പാവനതരാകൃതേ! പരമഗുണവസതേ!
ഭാവം തെളിഞ്ഞു ഭവാൻ ഭാഷിതം മമ കേൾക്ക
ഫുല്ലാശോകബകുളപൂർണ്ണമായീടുന്ന
നല്ലോരുദ്യാനമിദം നരപതേ! കാൺക
മല്ലലോചന! ചാരുമലയമന്ദമാരുതൻ
മെല്ലവേയണകയാൽ മേനിയുമധികം കുളിർക്കുന്നു-കാമൻ
ജ്വലിക്കുന്നു പാരം വലയ്ക്കുന്നു ധൈര്യം മതിക്കിന്നു കുറയ്ക്കുന്നു
മധുവുണ്ടു മദിച്ചുടൻ മധുകരകുലങ്ങളും മധുരമായ് മുരളുന്നു മഹനീയശീല!
വിധുതാനുമുദിച്ചിതാ വിശദാംശുവിലേപനാൽ
അധുനാ ദിഗ്‌വധുക്കളെ അലങ്കരിച്ചീടുന്നു;
സ്മരവില്ലിനല്ലൽ വരും ചില്ലികൊണ്ടു
വര! തല്ലിടൊല്ല തനുവല്ലിയണകല്ലീ?
തിരശ്ശീല
അരങ്ങുസവിശേഷതകൾ:
ഈ മറുപടി പദവും പതിവില്ല.