ചിത്രതരമോര്‍ക്കുന്നേരം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
ചിത്രതരമോര്‍ക്കുന്നേരം
അത്ര നിന്റെ ദുര്‍വ്വിചാരം
 
നമ്മുടെയുപേക്ഷയാലെ
നന്മയോടു വാഴുന്നിവര്‍
 
എന്തഹോ കാന്തേ സന്താപം?
 
അച്ഛനുമമ്മയുംകൂടി
ഗച്ഛ മുന്നേ മന്ദിരേ നീ
 
ഞാനിവരെയവമാനിച്ചൂ-
നമെന്യേ വന്നീടുവന്‍
 
അർത്ഥം: 

നിന്റെ ദുര്‍വ്വിചാരത്തെ ഓര്‍ക്കുമ്പോള്‍ ‍വിചിത്രം തന്നെ. നമ്മുടെ ഉപേക്ഷകൊണ്ടുമാത്രമാണ് ഇവര്‍ നന്മയോടെ കഴിയുന്നത്. ഹോ! കാന്തേ എന്തിനു സന്താപിക്കുന്നു? അച്ഛനമ്മമാരോടുകൂടി നീ മുന്‍പേ കൊട്ടാരത്തിലേയ്ക്ക് പോകൂ. ഞാന്‍ നിഷ്പ്രയാസം അവരെ അപമാനിച്ചിട്ട് വന്നിടാം.

അരങ്ങുസവിശേഷതകൾ: 
ശേഷം ആട്ടം:-
ദുര്യോധനന്‍: നിസാരന്മാരായ പാണ്ഡവരെ ഞാന്‍ നിഷ്പ്രയാസം അപമാനിക്കുന്നുണ്ട്. ഇപ്പോള്‍ ഭവതിക്ക് സന്തോഷമായില്ലെ?’ (സന്തോഷത്തോടെ സമീപിക്കുന്ന ഭാനുമതിയെ പുണര്‍ന്ന് സുഖദൃഷ്ടിയില്‍ അല്പസമയം നിന്നശേഷം) എന്നാല്‍ ഇനി നീ വേഗം അച്ഛനമ്മമാരോടൊപ്പം ഗമിച്ചാലും. ഞാന്‍ താമസിയാതെ വന്നുകൊള്ളാം.
 
ഭാനുമതി അനുസ്സരിച്ച്, നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് ദുര്യോധനനും നിഷ്ക്രമിക്കുന്നു.
 
(തിരശ്ശീല)