ദാസരതാകിയ പാണ്ഡവരിവരുടെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
ദാസരതാകിയ പാണ്ഡവരിവരുടെ
ദാരങ്ങളെയിഹ സപദിവരുത്തുക
 
ദാസീകൃത്യമെടുപ്പാനവളെ
ശാസിച്ചീടുക ദുശ്ശാസനാ നീ
 
അർത്ഥം: 

ദാസരായിതീര്‍ന്ന ഈ പാണ്ഡവരുടെ പത്നിയെ പെട്ടന്ന് ഇവിടെ വരുത്തുക. ദുശ്ശാസനാ, നീ ദാസ്യവൃത്തിക്കായി അവളെ ശാസിച്ചാലും.

അരങ്ങുസവിശേഷതകൾ: 

ദുശ്ശാസനന്‍ ദുര്യോധനനെ വണങ്ങി മുന്‍പോട്ട്(സദസ്സ്യര്‍ക്കിടയിലേയ്ക്ക്) ഇറങ്ങി വരുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.