ഇടശ്ലോകം 1 അനുദ്യൂതം
ആട്ടക്കഥ:
പാർത്ഥോസ്തദാനീം ധൃതരാഷ്ടമുക്താഃ
പ്രാപ്തായുധാസ്തം പ്രണിപത്യതാതം
ചേലുശ്ച ദുശ്ശാസനവാക്യതോനു-
ദ്യുതായ തത്രൈവ തദാഗതാസ്തേ
അരങ്ങുസവിശേഷതകൾ:
ധൃതരാഷ്ട്രർ പാണ്ഡവരെ മോചിപ്പിച്ചതുകൊണ്ട്, ദുശ്ശാസനന്റെ ഉപദേശത്താൽ ദുര്യോധനൻ ഒരുവട്ടം കൂടി ചൂതിനു പാണ്ഡവരെ വിളിക്കുന്നു. ഇതാണ് അനുദ്യൂതം. ഇതിൽ തോറ്റാൽ വനവാസവും അജ്ഞാതവാസവും ആണ് ശിക്ഷ. ഇത് ഇപ്പോൾ അരങ്ങത്ത് പതിവില്ല. പകരം യാഹി ജവേന... എന്ന ദുര്യോധനപദം ആടുകയാണ് പതിവ്.