യാഹി ജവേന വനേ യമാത്മജ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
യാഹി ജവേന വനേ യമാത്മജ
യാഹി ജവേന വനേ
 
മോഹിജനങ്ങളില്‍ മുമ്പനതാം തവ
മോഘമുപക്രമമഖിലവുമറിക
 
ദാരസഹോദരപരിവാരനതായ്
ദാരുണമാകുമരണ്യതലത്തില്‍
ഈരാറാണ്ടു വസിക്ക ജഗത്തുക-
ളീരേഴിന്നും ഹാസാസ്പദമായ്
 
പിന്നയുമങ്ങൊരുവത്സരമൊരുപുരി-
തന്നിലശേഷരുമൊന്നിച്ചങ്ങിനെ
മന്നവകീട, വസിക്കണമെന്നതു
മന്നിലൊരുത്തരുമറിയരുതേതും
 
അന്നറിവാന്‍ വഴി വന്നാല്‍ കൌതുക-
മെന്നേ പറവതിനുള്ളു വിശേഷം
ഖിന്നതയെന്നിയെ പിന്നെയുമീവിധ-
മൊന്നൊഴിയാതാവര്‍ത്തിക്കേണം
 
ഇങ്ങനെസമയമിതെന്നുംചെയ്തഥ നിങ്ങടെ സമയമിതവസാനിക്കും
അങ്ങിനെയിങ്ങിതടങ്ങും രാജ്യം മങ്ങാതങ്ങുനടപ്പിൻ ജളരേ!
 
അർത്ഥം: 

പെട്ടന്ന് വനത്തിലേയ്ക്കു പോയാലും. ധര്‍മ്മപുത്രാ, പെട്ടന്ന് വനത്തിലെയ്ക്ക് പോ. മോഹികളില്‍ മുമ്പനായ നിനക്ക് വ്യധകള്‍ ആരംഭിക്കുകയായി. എല്ലാം അനുഭവിക്കുക. ഭാര്യയോടും സഹോദരരോടും പരിവാരങ്ങളോടും കൂടി ദാരുണമായ കാട്ടില്‍ പോയി, ഈരേഴുപാരിനും പരിഹാസത്തിന് ആസ്പദമായിക്കൊണ്ട് പന്ത്രണ്ടുവര്‍ഷം വസിക്കുക. രാജകീടമേ, പിന്നെ ഒരു വത്സരം ഒരു പുരിയില്‍ എല്ലാവരും ഒന്നിച്ച് വസിക്കണം. അത് ലോകത്തില്‍ ആരും അറിയരുത്. അന്ന് അറിയാനിടവന്നാല്‍ പിന്നത്തെ വിശേഷം കൌതുകം എന്നേ പറയേണ്ടൂ. മടിയില്ലാതെ പിന്നെയും ഈ വിധം ഒന്നൊഴിയാതെ ആവര്‍ത്തിക്കണം.

അരങ്ങുസവിശേഷതകൾ: 
ദുര്യോധനന്റെ പദാഭിനയം കഴിയുന്നതോടെ ഗായകര്‍ ദണ്ഡകം ആരംഭിക്കുന്നു.