പാര്‍ത്ഥാ പാര്‍ക്കുകില്‍ അപമാനമിതു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാര്‍ത്ഥാ പാര്‍ക്കുകില്‍ അവമാനമിതു
ആര്‍ക്കുചേര്‍ന്നതു വിവശത വെടിയുക
കൊല്‍വതെവനെവരെ എവനിഹ മൃതിഭുവി
ചൊല്‍ക പരമചേതന അവിനാശിനി
അർത്ഥം:
പാര്‍ത്ഥാ, വിചാരിച്ചാല്‍ അപമാനമാണിത്‍. ആര്‍ക്കുചേര്‍ന്നതാണിത്? വിവശത വെടിയുക. ആര് ആരേയാണ് കൊല്ലുന്നത്? എവനാണിവിടെ മരിക്കുന്നത്? പറയുക. പരമാത്മാവ് ലോകത്തില്‍ നാശമില്ലാത്തതാകുന്നു.