ആരൊരുത്തരിന്നുവന്നു നേരെനിന്നു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പാർത്ഥോക്തിമിത്ഥമുപകർണ്ണ്യ നിരസ്തകർണ്ണഃ
പ്രസ്ഥായ ചാത്തേപൃതനാപതിതഃ പ്രതീതഃ
ഭീഷ്മഃ കിലാഖിചവിരോധികുലം വിനിഘ്നൻ
വൃദ്ധോപി വിക്രമയുവാ വിജയം ബഭാഷേ

ആരൊരുത്തരിന്നുവന്നു നേരെനിന്നു പോരുവതിന്നു
വീരനെങ്കിൽ നിൽക്ക പോക ഭീരുവെങ്കിലോ
വൃദ്ധനെന്നുകരുതിടേണ്ട യുദ്ധനിപുണനെന്നറിഞ്ഞു
ശ്രദ്ധ ജീവിതത്തിലെങ്കിലത്ര നിൽക്കൊലാ

അയുതമയുതമവനിപരെയുമനുദിനം ഹനിക്കുമേഷ
ഭയമുള്ളതുള്ള ജനമതങ്ങു മാറിനിന്നിടിൻ
ഷണ്ഡനോടുമാത്രമിങ്ങു ചണ്ഡതനടിക്കയില്ല
പാണ്ഡുപുത്ര! വരികവീര! പരപരാക്രമിൻ!

 

അരങ്ങുസവിശേഷതകൾ: 

പതിവില്ല.