ആശ്ചര്യമിന്നു

കഥാപാത്രങ്ങൾ: 

പല്ലവി
ആശ്ചര്യമിന്നുതവകരതലസ്പർശനാൽ
മൂർച്ഛയുമകന്നുമമമോദമിയലുന്നു

ചരണം 2:
നിശ്ചയമഹോഭവാൻദിവ്യനെന്നതുനൂനം
ഇച്ഛാമിനാമമെന്തെന്നരുളേണമേ!

അർത്ഥം: 

താങ്കളുടെ കരസ്പർശത്തിനാൽ ബോധം കൈവന്ന എനിക്ക് സന്തോഷം ആയി. അങ്ങ് ദിവ്യൻ തന്നെ എന്ന് നിശ്ചയം. അങ്ങയുടെ പേരെന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.