ചന്ദ്രശേഖരദാസനാകുന്നു
ചരണം 3:
ചന്ദ്രശേഖരദാസനാകുന്നുഞാൻഅറീക
ചന്ദ്രവംശാഭരണചന്തമൊടിദാനീം
ചരണം 4:
നന്ദിയെന്നെന്നുടയനാമംഎന്നകതാരിൽ
നന്ദിയോടമരേന്ദ്രനന്ദനധരിക്കനീ,
ചരണം 5:
മോഹനാസ്ത്രേണനീമോഹിച്ചുവീഴ്കയാൽ
ഹാഹന്തകരുണയാപ്രേരിതോഹമീശനാൽ
ചരണം 6:
ആശ്രിതജനങ്ങളിൽവാത്സല്യംഇതുപോലെ
ആർക്കുള്ളുജഗതിപരംആർത്തിഹരനിതരാം
ചരണം 7:
അഹിതനെകൊൽവതിനുസഹിതോമയാഭവാൻ
സഹസാപുറപ്പെടുക,മതിമതിവിഷാദം
പരമേശ്വരന്റെ ദാസനാകിയ എന്റെ പേർ നന്ദികേശ്വരൻ എന്നാകുന്നു എന്ന് സന്തോഷത്തോടെ, നന്ദിയോടെ, അല്ലയോ ദേവേന്ദ്രപുത്രാ നീ ധരിച്ചാലും. മോഹനാസ്ത്രം കൊണ്ട് നീ ബോധം കെട്ട് വീണപ്പോൾ കരുണ തോന്നിയ പരമശിവനാൽ അയക്കപ്പെട്ടവനാണ് ഞാൻ. സകലമോഹങ്ങളേയും നശിപ്പിക്കുന്ന ശിവനല്ലാതെ ആശ്രിതജനങ്ങളിൽ ഇത്രയും വാത്സല്യം മറ്റാർക്ക് ആണ് ഉള്ളത്? രാക്ഷസനെ കൊല്ലുവാനായി അങ്ങ് എന്നെ കൂടെ കൂട്ടി, വിഷാദം കളഞ്ഞ്, പെട്ടെന്ന് തന്നെ പുറപ്പെടുക.