വൃത്രനിഷൂദനദേവപതേ

വൃത്രനിഷൂദനദേവപതേ! ചിത്തജമോഹനസത്യമതേ !
സത്തമവീരജഗത്രയ വിശ്രുതസാര ജയ ജയ ചാരുശരീര വന്ദാമഹേ 
ചീര്‍ത്തുള്ളോരുകാല്‍താര്‍ തവ പാര്‍ത്തീടിന ഞങ്ങള്‍ക്കി -
ന്നാര്‍ത്തികളോക്കെയകന്നു നന്നായ് നല്ല 
കീര്‍ത്തി വിശേഷവുമേറ്റമായി 
മേനകേമാനിനി ഗാനലോലേ നാനാമനോജ്ഞേ വിനോദശീലെ
വാനവര്‍നാട്ടില്‍ മനോഹരമാകിയ പാട്ടില്‍
പ്രണയിനം നമ്മുടെ പാട്ടില്‍ വരുത്തേണം
 
മീനദ്ധ്വജമാനത്തെയനൂനത്തൊടുചേര്‍ത്തിട്ടു
ഗാനങ്ങള്‍ ചൊല്ലുക രംഗതലേ
ജനതോഷം വരുത്തുക ചാരുഫാലേ
പെട്ടെന്നുവന്നിസ്സഭാംന്തരംഗേ മട്ടോലുംവാണി ശുഭാന്തരംഗേ!
ഒട്ടുപേര്‍ മേളം വരുംപടി കൊട്ടണം താളം 
നാമെല്ലാരുമിഷ്ടാനുകൂലം വിരവൊടു 
ഒട്ടും മടികാട്ടാതിഹ നാട്യങ്ങളിഷ്ടമാം
പാട്ടുകള്‍ പാടേണമൊട്ടൊഴികേ ബഹു-
ധാര്‍ഷ്ട്യങ്ങളാകവെ വിട്ടൊഴികേ.
 
തളവള മുതലായ ഭൂഷണങ്ങള്‍ കളകളശബ്ദ സുശോഭിതങ്ങള്‍
കളമൊഴി പാരം കളയുക വ്രീളയിന്നേരം
കമനീ തിലോത്തമേ! നേരം ക്ഷണംപോലും 
കളയാതിഹ കളിയാടുക നളിനായതദളനേര്‍മിഴി!
കനിവോടു കുമ്മിയടിച്ചീടേണം -ഇന്നു-
കണവനു തോഷവുമുണ്ടാക്കേണം