സരസിജശരരൂപ

താളം: 
കഥാപാത്രങ്ങൾ: 
ദൈതേയാധിപനിര്‍ജ്ജിതാമരപതേരാജ്ഞാംഗൃഹീത്വാതതഃ
പ്രീതംതംമൃതജീവനീമനുവരംലബ്ധുംകവേരുത്തമം
പ്രത്യര്‍ത്ഥിപ്രശമായദേവസദനാദാഗത്യഭക്ത്യാസമം
നത്വാസംസ്ഥിതമംഗിരസ്സുതസുതംസോവാചവാചംയമഃ
 
സരസിജശരരൂപ! മേ സന്നിധിയിങ്കല്‍
വരികയിശിശുരത്നമേ
 
നിരുപമഗുണഗണ-മണയുന്നനിന്നുടെ
വരവേതുപുരേനിന്നെ-ന്നറിവതിനുരുമോഹം
 
ധീരന്മാരണിമൌലി-ഹീരരത്നമേനിന്‍റെ
ചാരുരൂപലാവണ്യസാരസ്യഗുണങ്ങളെ
 
ഉരഗേന്ദ്രനുരചെയവാന്‍ശ്രമിക്കിലുംരസന-
വിഭജിക്കിലുംഹരിമപിഭജിക്കിലുംകഴിവരാ
 
സാരസാസനസൃഷ്ടി-ചാരുതയ്ക്കെ*തിരായി
പാരാതെവിളങ്ങുന്നപൂരുഷമണിയാംനീ
ആരാല്‍വന്നതിനാലെമതികമലംമമ
ക്രിയകളഖിലംനയന-മപിസഫലംഎന്നറികനീ (*അതിരായി-പാഠഭേദം)
 
ഇജ്ജനത്തിനുള്ളൊരുദുര്‍ജ്ജനസഹവാസം
വിജ്ഞായമുരരിപുവാജ്ഞാപിച്ചിതോനിന്നെ?
 
സജ്ജനപരായണനിഹഭുവനേ
ചാരുഗുണഘടനേജയതിസദവനേനമാമിതം

 

അരങ്ങുസവിശേഷതകൾ: 

ശുക്രന്‍ വലത്ത്  പീഠത്തിൽ ഇരിക്കുന്നു. കചന്‍പ്രവേശിച്ച് വന്ദിയ്ക്കുന്നു. കചൻ ശുക്രന്റെ ഈ പദത്തിനു മുൻപ്, ശുക്രന്റെ ആശ്രമം കാണുമ്പൊൾ ശിഖിനിശലഭം എന്ന ആട്ടം പതിവുണ്ട്.

മനോധർമ്മ ആട്ടങ്ങൾ: