ശ്രവിക്ക നീ നരപാല മടിക്കാതിന്നിവള്‍തന്നെ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
തതായയാതേര്‍വചനംകൃശോദരീ
മുദാപറഞ്ഞുനിജതാതനോടേ
തദാശുകേട്ടിട്ടുടനേമുനീശ്വരന്‍
യയാതിമാസാദ്യപറഞ്ഞിവണ്ണം
 

>

ശ്രവിക്ക നീ നരപാല മടിക്കാതിന്നിവള്‍തന്നെ
വരിക്കേണമതിന്നേതും സ്മരിക്കേണ്ട പാപലേശം
ബ്രഹ്മക്ഷത്രങ്ങള്‍ രണ്ടും തമ്മില്‍ചേരുകിലൊരു
കൻമഷമതിനില്ല നിര്‍മ്മലഗുണാകര
 
എന്മകള്‍ചൊല്ലും പോലെ ശര്മ്മിഷ്ഠ തന്നെയും നീ
ധര്‍മ്മേണ രക്ഷിക്കേണം അംബുജവിലോചന
ഇരിക്കപോയ്പുരിതന്നിൽ പുക്കളെയൊക്കെവെന്നു
വഹിക്കനിന്നുടെകൃത്യം ഭവിക്കും ഭൂരിമംഗലം

 

അരങ്ങുസവിശേഷതകൾ: 
ശുക്രൻ ദേവയാനിയെ യയാതിക്ക് പാണിഗ്രഹണം ചെയ്ത്കൊടുക്കുന്നു.
 
-തിരശ്ശീല-