പാഹി പാഹി കൃപാനിധേ ജയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഹിരണ്യപൂർവേ കശിപൗ ഹതേ തു
ഹിരണ്യഗർഭപ്രമുഖാസ്സുരൗഘാഃ
ശരണ്യമാസാദ്യ ഹരിർമുനീന്ദ്ര
വരേണ്യമേനം നൂനുവുസ്തവൗഘൈഃ

 

പാഹി പാഹി കൃപാനിധേ ജയ!
പാടിതാസുര വീര!
മോഹമാശു വിമോചയാമല!
മോദിതാഖില  ലോക! പലക!
ജയ ജയ ഹരേ! നരഹരേ!

ഭക്തവത്സല! ഭാവുകപ്രദ! സത്യരൂപ! സനാതന!
നിത്യമേവ ഭവൽ  പദാ൦ബുജ
ഭക്തിരസ്തു രമേശ ജയ ജയ
ഹരേ നരഹരേ !

ശേഷഭോഗിശയാന കേശവ
ഭീഷണാകൃതേ  മാധവ!
രോഷമാശു വിമോചയ തവ
ദ്വേഷണോ  ഹത ഏഷ ജയ ജയ
ഹരേ  നരഹരേ !

ദുഷ്ടശാസനജാഗരൂക  വിശിഷ്ടപാലനശീലാ!
സൃഷ്ടിപുഷ്ടിവിനഷ്ട്ടികാരണ
വിഷ്ടപേശ്വര ദേവ ജയ ജയ
ഹരേ നരഹരേ !