ഗിരിജാവരനുടയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രുത്വാ ഭോജപതേർഗ്ഗിരം ഖലമതേരുല്പ്ളുത്യ ഖം നിർഗ്ഗതാ
നിർഗ്‌ഘാതദ്ധ്വനി നിഷ്ഠുരാട്ടഹസിതൈരുൽഘോഷയന്തീ ദിശഃ
ഉച്ചണ്ഡസ്തനഗണ്ഡശൈലശിഖിര വ്യാഘട്ടപിഷ്ടാംബുദാ
ദൃഷ്ട്വ്വാ ശൈലവരം പ്രഹൃഷ്ടഹൃദയാ ഗോവർദ്ധനം സാമ്പ്രവീത്
 
ഗിരിജാവരനുടയ പരിണാഹമോർത്തു മമ
കരളിലതി വിസ്മയം വളരുന്നിദാനീം
കണ്ഠീരവങ്ങളുപകണ്ഠസലിലാശയേ
കണ്ടു നിജ രൂപമിഹ കലുഷത കലരുന്നു
 
വാഹസകുലങ്ങളുടെ വക്ത്രേവഴിയെന്നു
ഗാഹനം ചെയ്യുന്നു ഗജയൂഥപങ്ങൾ
ദന്തങ്ങൾകൊണ്ടുദരകൃന്തനം ചെയ്തു പുന-
രന്തരായം വിനാ ഹന്ത പോകുന്നു
 
അസുരവരരേകദിശി അലസമിഴിമാരൊടും
ആസവരസം വിരവിലാസ്വദിക്കുന്നു
ദക്ഷനാം ഭോജപതി പക്ഷപാതേന ഞാൻ
കാൽക്ഷണം വൈകാതെ കാംക്ഷിതം സാധയേ

 

അരങ്ങുസവിശേഷതകൾ: 
ആട്ടം. ഇനി ഒരു സുന്ദരിയുടെ രൂപം ധരിക്കുകതന്നെ. വസ്ത്രം മാറ്റി, പൊട്ടുകുത്തു,ആടയാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയായ് ചുവടുകൾ വെച്ച് നന്ദഗോപഗൃഹത്തിലേയ്ക്ക് പുറപ്പെടുന്നു.
 
തിരശ്ശീല