ഹന്ത കിന്തു കരവൈ ഞാൻ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഈശാളോശക ശായളോയണജൂയാണീള ബ്‌ഭഗബ്‌ഭപ്പഹാ
ദാഢാമോഹശ മൂഹഭീഷണമുഹീ ഘോളന്തജീഹായുളാ
താളാഘോളിയജീഹയേണ ശിശുണാ പിജ്ജന്ത പീണത്ഥണാ
ദീണാ ശാ പഡിയാ‍ഖണം വിളപണം കാദൂണശാ പൂദണാ
 
ഹന്ത കിന്തു കരവൈ ഞാൻ
അന്തരംഗമതിലേറ്റം സന്തതം വളർന്നീടുന്നു സന്താപമിന്നു
ഉണ്ണിയാകിലുമിവൻ മുല ഉണ്ണുന്ന നേരം വേദനയെ
എണ്ണുവാനുമെളുതല്ലേ എന്തുചെയ്‌വൂ ഞാൻ
ഇച്ചതികളോർത്തിടുകിൽ ഈശനുമേവമില്ല ഹോ
അച്യ്തന്റെ മായയെന്നു നിശ്ചയം തന്നെ
ഹാ ഹാ മതി മയങ്ങുന്നു ദേഹശോഭയും മങ്ങുന്നു
ദാഹവും വളർന്നീടുന്നു ദാരുണമിന്നു

 

അർത്ഥം: 

ഈശാളോശക ശായളോയണജൂയാ-: (അർത്ഥം)

ഛായ (സംസ്കൃതം) 
ഈശാനോജ്വലശാലിലോചനയുതാ
നീലപ്രഗത്ഭപ്രഭാ 
ദ്രാഘാമോഹസമൂഹഭീഷണമുഖീ
ഘോരാന്തജിഹ്വായുതാ
താരാഘോരിതജിഹ്വകേന ശിശുനാ
പിംഘപ്രപീനതസ്തനാ
ദീനാ സാ പതിതാവനീം വിലപിതാ
ക്രന്ദന്നസാ പൂതനാ 
 
(ക്രിയാപദാസ്പദമായ അര്‍ത്ഥം – സാ ദീനാ പൂതനാ നസാ ക്രന്ദന്‍  അവനീം പതിതാ – ആ അവശയായ പൂതന മൂക്കുകൊണ്ടു വിലപിച്ചുകൊണ്ട് ഭൂമിയില്‍ പതിച്ചു. എങ്ങനെയുള്ള പൂതന?
1) ഈശാനന്‍റെ ഉജ്വലശാലിയായ ലോചനത്തോടു യുതയായവള്‍ - ശ്രീപരമേശ്വരന്‍റെ അത്യുഗ്രമായ കണ്ണുകളോടു കൂടിയവള്‍
2) നീലപ്രഗത്ഭപ്രഭാ – കറുകടുത്ത ശോഭോഭയോടുകൂടിയവള്‍
3) ദ്രാഘയായ മോഹത്തിന്‍റെ സമൂഹം ഹേതുവായിട്ട് ഭീഷണമായിത്തീര്‍ന്ന മുഖത്തോടുകൂടിയവള്‍  – അത്യന്തമായ സംഭ്രമം പടര്‍ന്ന് അതിഭീഷണമായ മുഖത്തോടുകൂടിയവള്‍
4) ഘോരാന്തമായ ജിഹ്വയോടുകൂടിയവള്‍ - നാക്കോടുകൂടിയവള്‍
5) താരാഘോരിതമായ ജിഹ്വകകൊണ്ട് ശിശുവിനാല്‍ പിംഘനം ചെയ്യപ്പെട്ട പ്രപീനമായ സ്തനത്തോടുകൂടിയവള്‍ - വലിച്ചീമ്പുന്ന നാക്കുകൊണ്ട് കുട്ടിയാല്‍ കുടിക്കപ്പെട്ട വലിയ മുലയോടുകൂടിയവള്‍ 
(കടപ്പാട്: അനീഷ് തളിയിൽ ചോദ്യത്തിനും അർത്ഥവിശദീകരണത്തിനു, ദിലീപ് കുമാർ കൊടുങ്ങല്ലൂർ)
അരങ്ങുസവിശേഷതകൾ: 

ഈ ശ്ലോകവും പദവും ഒന്നും പതിവില്ല.