നല്ലാരിൽമണിമാരേ സല്ലാപം കേൾക്ക

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മന്ദാരദ്രുമസിന്ദുവാരഗണികാ ഗോവിന്ദിനീനീലികാ-
കുന്ദാശോകവനോദ്ഭവാദിലതികാ സൂനാളിരാരാജിതാം
മന്ദം നിഷ്കുടവീഥികാം സുരഭിലാമാസാദ്യ പൂർവ്വാചലേ
ചന്ദ്രം പൂർണ്ണമുദീക്ഷ്യ വാചമവദദ്ദാരാൻ സ ദാമോദരഃ
 
നല്ലാരിൽമണിമാരേ! സല്ലാപം കേൾക്ക നിങ്ങൾ
ഉല്ലാസേന സവിധേ മെല്ലവേ വന്നീടുവിൻ
നല്ല വസന്തകാലമല്ലയോ വിലസുന്നു
മല്ലീശരാരാധനമല്ലേ നമുക്കിചിതം?
 
ജാതിമാഗധീമുഖ നൂതനപൂലതികാ-
ജാതികൾ പൂത്തു സൂനമധുമാരി ചൊരിയുന്നു
സാദമേകുന്ന മന്ദവാതവും പുഷ്പവാടീ-
വീഥിയിൽ പരക്കുന്നു ബാധകളിവയെല്ലാം
 
വലമഥനാശയാകും ചലമിഴിതന്റെ ചാരു-
ഫാലതിലകം പോലെ വിലസുന്നൂ ഹരിണാങ്കൻ
സുലളിതതര കോകിലാലാപം കേട്ടീടുന്നു
കാലോചിതയാം മാരലീലയെച്ചെയ്ക നിങ്ങൾ

 

അർത്ഥം: 

ശ്ലോകസാരം: (മന്ദാരദ്രുമസിന്ദുവാരഗണികാ..)

മന്ദാരം, കരിനൊച്ചി, കുറുമൊഴി, ഞാഴൽ, അമരി, കുരുക്കുത്തിമുല്ല, അശോകം തുടങ്ങിയ വൃക്ഷലതാദികളാലും പൂക്കളാലും പരിശോഭിക്കുന്നതും സൗരഭ്യത്തോടുകൂടിയതുമായ (ഗൃഹത്തിലെ) പൂന്തോട്ടത്തിലെത്തി കിഴക്കുദിച്ച പൂർണ്ണചന്ദ്രനെക്കണ്ടിട്ട് കൃഷ്ണൻ ഭാര്യമാരോട് ഇങ്ങനെ പറഞ്ഞു.