സരസിജവിലോചന ശൃണു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സരസിജവിലോചന ശൃണു ഗിരമുദാരാം
വിരവിനോടു കാൺക നീ വിധുമുദിതശോഭം
ചന്ദ്രികാച്ഛാദിതം വിപിനമിതു മോഹനം
കുന്ദശരകീത്തിയുടെ വൃന്ദമിതു നൂനും
ഗണികാദികൾ പൂത്തു ഗളിതമധവോധുനാ
ഗണികമാർ പോലെ ബത വിലസുന്നു പാരം
സൂനങ്ങളിൽ ഭ്രമര ഗാനങ്ങൾ കേൾക്കുന്നു
മീനധ്വജന്റെ ജയ ശംഖരവമെന്നപോലെ
 
കാമനിഹ പൂങ്കണകൾ വാമതയോടസ്മാസു
പ്രേമരഹിതം സപദി തൂകുന്നു രമണ!
മധുരാധരം തന്നു രതിനടനമാടുവാൻ
മാധവ! ഗമിക്ക നാം മലർകലിത ശയ്യയിൽ
അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണനും പത്നിമാരും കേളികളിൽ മുഴുകി വസിക്കുന്നു.

തിരശ്ശീല