വീരനെങ്കിലമർചെയ്‌വതിനിടയിൽ

കഥാപാത്രങ്ങൾ: 

ചരണം 6:
വീരനെങ്കിലമർചെയ്‌വതിനിടയിൽ
വചനകൗശലമെന്തിനായിന്നുതേ
വീരവാദംപറഞ്ഞീടുകകൊണ്ടയി
വിജയമമ്പൊടുവരികയില്ലിഹന്നൂനം

അർത്ഥം: 

നീ വീരൻ എങ്കിൽ യുദ്ധത്തിനിടയിൽ വാചകമടിയ്ക്കുന്നതെന്തിനാണ്? വീരവാദങ്ങൾ പറഞ്ഞതുകൊണ്ട് യുദ്ധത്തിൽ വിജയിക്കില്ല.