അമിതപരാക്രമസുമതേ!

രാഗം: 
കഥാപാത്രങ്ങൾ: 

ഹത്വായുദ്ധേകാലകേയംസസൈന്യം
പ്രാപ്തുംപാർശ്വംപാകശത്രോഃസസൂതം
ബദ്ധശ്രദ്ധംഗാഢമാശ്ളിഷ്ട്യദോർഭ്യാം
പ്രീത്യാപ്രോചേപാണ്ഡുസൂനുംസനന്ദീ

പല്ലവി:
അമിതപരാക്രമസുമതേ!
പുണ്യനിധേഭൂമിപതേ

ചരണം 1:
സ്വാമിസമീപേതരസാ
യാമിശുഭംഭവതുതവ

അർത്ഥം: 
ശ്ലോകം:- യുദ്ധത്തിൽ കാലകേയനേയും സൈന്യത്തേയും വധിച്ച് വന്ന ഇന്ദ്രപുത്രനായ അർജ്ജുനനെ സമീപം ചെന്നു കണ്ട് ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് സന്തോഷത്തോടെ നന്ദികേശ്വരൻ പറഞ്ഞു.
പദം:- അതി പരാക്രമശാലിയായ, സദ്ബുദ്ധിയുള്ള, പുണ്യങ്ങൾക്ക് പാത്രമായുള്ള, രാജാവേ, ഞാൻ ഇനി എന്റെ സ്വാമിയായ പരമശിവസമീപം യാത്ര ആകട്ടെ.