അംബുജാക്ഷ തേ നമോസ്തു
രാഗം:
താളം:
ആട്ടക്കഥ:
നിശ്ചിത്യേതി മഹേന്ദ്രമുഖ്യദിവിഷന്നാനാമുനീന്ദ്രാസ്തദാ
സച്ചിദ്രൂപമുപേത്യ ശങ്കരമഥ പ്രസ്ഥാപ്യദുഗ്ദ്ധാംബുധിം
പശ്ചാത് പ്രാപ്യ പദാംബുജേ നിപതിതാ വിശ്വംഭരസ്യ പ്രഭോ-
രർച്ചിഷ്മന്തം അനന്തമന്തികഗതാസ്തം വാചമിത്യൂചിരേ
അംബുജാക്ഷ ! തേ നമോസ്തു ചിന്മയാകൃതേ!
നിർമ്മലം തവാംഘ്രിപങ്കജം ഭജാമഹേ
ലോകവാർത്തകൾ ഭവാനറിഞ്ഞിരിക്കവേ
ലോകനാഥ, ഞങ്ങൾ ചൊല്ലീടുന്നു സാമ്പ്രതം
രാക്ഷസർക്കധീനമായി ജഗത്‌ത്രയം വിഭോ!
രക്ഷയോടു വേർപിരിഞ്ഞതായി ധർമ്മവും
ശങ്കരപ്രസാദിയാം സുകേശപുത്രന്മാർ
ലങ്കയിൽ വസിച്ചു ലോകപീഡചെയ്യുന്നു
യാതുധാനരെ ഹനിച്ചു രക്ഷിയായ്കിലോ
നാഥ, ഞങ്ങളെങ്ങനെ വസിച്ചിടുന്നതും?