പരമകൃപാലയ പാലയ ഭഗവൻ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സാമഗാനപരിമോദമാനമഥ നാമനാശിതജനാമയം
ശ്യാമളാംബുരുഹരാമണീയക വീരാമദാമല ഗളാഞ്ചിതം
കാമിനീകലിത സാമിദേഹമഹി ദാംശോഭിത ഭുജാന്തരം
യാമിനീചരലലാമമാനമദസീമഭുമവിഭവം ഭവം
പരമകൃപാലയ പാലയ ഭഗവൻ!
കുരു മയി ദയാമിഹ നിരുപമതരാകൃതേ!
അപരിമേയനാം നിന്നെയറിയാതെ ഞാൻ ചെയ്തൊ-
രപരാധം ക്ഷമിക്കയെന്നനുചിതം പറവതും
ജഠരസംഗതശിശുജാനുപീഡനം കൊണ്ടു
ജനനീമാനസതാരിൽ ജാതമാകുമോ രോഷം?
പ്രതിദിനമടിയൻ നിൻ പാദപങ്കജം തന്നെ
ശ്രുതിവേദ്യാകൃതേ ചിത്തേ ഗതിയെന്നു കരുതിനേൻ
അതിമൂഢമതികളാമാശ്രിതന്മാരിൽ ദണ്ഡം
മതിചൂഢാമണേ! ചെയ്കിൽ മഹിതകാരുണ്യമത്രേ.
പ്രത്യക്ഷം വിധായേദം പ്രകടരാജസമൂർത്ത്യാ
സത്വക്ഷോഭിതാകൃതേ! സകലം പാലനം ചെയ്തും
അദ്ധ്യക്ഷി ദഹിപ്പിച്ചു അന്തേ താമസാത്മനാ
അദ്ധ്യക്ഷൻ ഭവാനേകനപരനില്ലഹോ പാർത്താൽ