വീര ദശാനന വരിക സമീപേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വീര ദശാനന! വരിക സമീപേ
ഭൂരിപരാക്രമജലധേ!
പാരമഹോ വിസ്മയമിഹ
നിൻ ഭുജസാരമിതോർത്തകതാരിലിദാനീം
കുണ്ഠേതരമാകുന്നൊരു നിൻ-
ഘനകണ്ഠരവേണ ജനങ്ങൾ
ഇണ്ടലിയന്നിഹ രാവണനെന്നതു-
കൊണ്ടൊരു നാമവുമുണ്ടാമിനിമേൽ
തുഷ്ടോഹം തവ സ്തുതിവചനാലിനി-
യിഷ്ടവരം തരുവൻ ഞാൻ
ദൃഷ്ടചരേ മയിനഹി പുനരപി ബഹു
കഷ്ടദശാനുഭവം ജീവാനാം