രേ രേ പോരിന്നായ് വാടാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇതി കൃതവചനം സുവർണ്ണപുംഖ-
ദ്യുതിഖചിതാംഗുലിരർജ്ജുനഃ ക്ഷപാടം
ശരശതകുസുമൈരഭീക്ഷ്ണശോഭൈ-
രഭിനവദർശനമുൽക്കിരന്നവാദീൽ
രേ രേ പോരിന്നായ് വാടാ രാക്ഷസാധമാ
രേ രേ പോരിന്നായ് വാടാ
ഭൂരിധാർഷ്ട്യമിയലും തവ വാക്കുകൾ
ചേരുമോ സമരസീമനി മൂഢ
അരങ്ങുസവിശേഷതകൾ:
നൂനം എന്നതോടെ (കഴിഞ്ഞ പദത്തിലെ) ശാർദ്ദൂലൻ നാലാമിരട്ടി ടുത്തു നിൽക്കുമ്പോൾ അർജ്ജുനൻ എടുത്തു കലാശിച്ചു ഇടത്തുവശത്തുകൂടി വന്നു ശാർദ്ദൂലനെ കണ്ട് മനുഷ്യമാംസ ഭക്ഷിക്കുന്ന നീചൻ നീ തന്നെയോ. ശാർദ്ദൂലൻ: ഞാൻ തന്നെ. അർജ്ജുനൻ: എന്നാൽ നോക്കിക്കോ. നാലാമിരട്ടി പദം.