ദുരിതനികരകരമിഹ നിശിചരരുടെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദുരിതനികരകരമിഹ നിശിചരരുടെ
ചരിതകഥനമെന്നറിക നീ മൂഢ
കടലോടിടയുമൊരു ഭടപടലീ മമ
ഝടിതി പടുത കളയും തവ നൂനം
ചാലവേ ശരചയന്തടുക ശാർദ്ദൂലവിക്രമ ശാർദ്ദൂല നീ
അർത്ഥം:
രാക്ഷരരുടെ ദുഷ്ടപ്രവൃത്തികൾ പറയുന്നത് ആകുന്നു പാപമെന്നറിക. കടലുപോലെ വിശാലമായ എന്റെ സൈന്യം നിന്റെ മിടുക്കെല്ലാം ഇപ്പോൾ തീർക്കും. എടാ ശാർദ്ദൂല, പുലിപോലെ വിക്രമം ഉള്ളവനേ, എന്റെ അസ്ത്രക്കൂട്ടം തടുക്ക്.