ചന്ദ്രകലാധര പാലയമാം
ദുര്‍വ്വാരകോപശാലീ
ദുര്യോധനചോദിതോഥ
ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം
ചരണം1:
ചന്ദ്രകലാധര പാലയമാം
ഛന്ദോമയ പരിപാലയമാം
ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
കൃപാലയ പാലയ മാം
[നാനാജങ്ങളും കേട്ടുകൊൾവിൻ
ചരണം 2:(മുറുകിയ കാലം)
നന്നല്ല കാമ വിനോദമഹോ
നമ്മുടെ നാഥന്‍ മഹേശവരനെ
നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു.
ദുര്‍വ്വാരകോപശാലീ:
തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.
വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.
ദുർവാസാവ് പദത്തിന് മുദ്രകാണിക്കേണ്ടതില്ല. ശിരസ്സിനുമീതെ കൂപ്പുകൈ ഉയർത്തിപിടിച്ചും ദേഹം ഉലഞ്ഞും ഇരുവശങ്ങളിലും മുൻപിൽ മടമ്പുകുത്തിയും വിലങ്ങത്തിൽ കാൽ വെക്കുകയേ വേണ്ടൂ.
ബ്രാക്കറ്റിലെ വരികൾ അരങ്ങത്ത് പതിവില്ല.