ചാരുഗുണഗണ വാരിധേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അയുങ്_ക്ത യം ഭാരതമാന്ത്രികേന്ദ്ര-
മാനേതു, മാസാദ്യ സുയോധനം തം
ഇതി ന്യഗാദീൽ പ്രണതീർവിധായ
പാദേ തദാനീം വിജനേ സ ദൂതഃ
 
 
ചാരുഗുണഗണ വാരിധേ! ജയ!
പൂരുവംശ ഭൂഷണാ!
ഭൂരിമോദേന കേൾക്ക ധീര.
തീരെയനൃതമെഴാതെ ഞാനിഹ-
നേരിലറിയിച്ചിടുമൊരു മൊഴിയിതു
അന്നു ഭവന്നിയോഗമൊന്നു കേട്ടമാത്രയിൽ-
ത്തന്നിവിടുന്നു ഞാൻ നടന്നു – ദൈന്യം തേടാതെ-
നാടും നഗരവും കടന്നു – പിന്നിട്ടു പല-
വന്യസൃതിനദിവന്നഗം ഗുഹയെന്നതൊക്കെയു മൊന്നിനൊന്നഥ
ചെന്നതിരസമുടനേ ഗഹനേ വിജനേ-
മാന്ത്രികവര സദനേ.
അന്യവനത്തിൽ പ്പോയിരുന്ന മലയനീ ഞാൻ-
ചെന്നതെങ്ങനെയോ ധരിച്ചു – വന്നപ്പോളെന്നെ-
ക്കൊന്നീടുവാനായ് വിൽ കുലച്ചു – അന്നേരം പാരം-
ഖിന്നഹൃദയമൊടെയ്തിടരുതിതി നിന്നെയാണയുമിട്ടു കേണഹം
ഉന്നത മന്യുവടങ്ങി നടുങ്ങി വണങ്ങി-
എന്നടിയുടയവനും.
പിന്നെക്കുശലമോതി നന്ദിച്ചു കുറഞ്ഞോന്നി-
രുന്നപ്പോൾ കായ്കനികൊണ്ടൊന്നു തന്നതു ഞാനും-
തിന്നിട്ടു ചെന്നകാര്യം ചൊന്നേൻ - എന്നാലായവൻ-
ഇന്നു വ്രതമൊടിരിക്കയാണതു തീർന്നു രണ്ടു ദിനത്തിനകമിഹ-
പോന്നയി തവ സവിധം മഹിതം ത്വരിതം-
ചേർന്നിടു മതു നിയതം