ദൂത ചെറിയൊരു സംഗതി കൂടി
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	ദൂത! ചെറിയൊരു സംഗതി കൂടി-
	നീതന്നെയിന്നു സാധിക്കണം
	ജാതാദരം മമ നിർദേശമിതു – ചേതസി നേരേ ധരിക്കുക
	മാർഗ്ഗഖേദം നിനക്കുണ്ടതു തെല്ലും
	ഓർക്കാതല്ലങ്ങു ഞാൻ ചൊൽവതും 
	പാർക്കിൽ നിന്നിലുള്ള വിശ്വാസം പോലീ-
	വർഗ്ഗത്തിലാരോടുമില്ല മേ.
	മത്തശത്രുദ്വിപമസ്തകം ഘോരമുഷ്ടിഘാതത്താൽ തകർക്കുന്ന
	മർത്ത്യസിംഹേന്ദ്രൻ ത്രിഗർത്തേശൻ തന്റെ-
	പത്തനം നീയറിയില്ലയോ?
	തത്ര വേഗേനപോയ് ചെന്നവനിവിടെത്തുവാനായറിയിക്കണം
	ഓർത്തുമോർക്കാതെയുമെങ്ങുമേയൊരു-
	മാത്രപോലും താമസിക്കൊലാ