കല്യാണമസ്തു തേ ചൊല്ലാർന്ന

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കല്യാണമസ്തു തേ ചൊല്ലാർന്ന മാന്ത്രികാ!
ചൊല്ലീടാം നിന്നോടെല്ലാമേ.
കല്യത തവ രണവല്ലഭൻ ത്രിഗർത്തേശൻ
തെല്ലോതിക്കേട്ടു കാണ്മാനുല്ലാസേന വാണു ഞാൻ.
അല്ലിലന്ധകാരത്തിലല്ലൽ തേടുന്നവനു
വെള്ളിയുദിച്ച വിധമല്ലോ നിൻ വരവുമേ
നല്ല മലയാ! കേൾ നീയുള്ളതശേഷമെന്റെ
വല്ലായ്മയകറ്റുവാനില്ലേ നീയല്ലാതാരും.
കേട്ടിട്ടുണ്ടായിരിക്കാം പാർത്ഥരെന്നു നമുക്കു-
കൂറ്റുവകക്കാരൊരു കൂട്ടരുള്ളവരെ നീ
കട്ടുതിന്നുനടന്ന കൃഷ്ണനില്ലേ? യവനു-
മൊട്ടുനാളായവർക്കു കൂട്ടുകെട്ടുകാരനായ്.
ദുഷ്ടരായീടുമവരൊത്തുകൂടീട്ടെന്നോടു
വസ്തുവഹകളെല്ലാമറ്റ ഭാഗത്തിൽ വാങ്ങി.
കഷ്ടം! കണ്ടവരുടെ പുത്രരായ് പിറന്നോർക്കീ
(ഈ) നാട്ടിനും മുതലിനും ഓർത്താലെന്തവകാശം?
അല്പവും സഹിക്കുന്നില്ലിപ്രവൃത്തിയെന്നല്ല
മൂപ്പും മുറയും പറഞ്ഞെപ്പേരും വേണമെന്നും
അപ്പരിഷകളിനി നിർബന്ധിക്കുമോയെന്നു-
മുൾപ്പൂവിൽപ്പേടിയെനിക്കെപ്പോഴും പെരുകുന്നു. 
എന്നതുകൊണ്ടിവിടെ ഒന്നുണ്ടു വേണ്ടു നിന്നാൽ
സന്ദേഹമതിൽ തവ തോന്നീടരുതേ ചെറ്റും
ഇന്നു നീ നിഴൽക്കുത്തിക്കൊന്നിടേണമവരെ-
യെന്നാലെൻ നാടുപാതി തന്നേക്കാം അച്ഛനാണേ!