ശിഷ്ടരെ അനുഗ്രഹിപ്പാനും
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 3:
ശിഷ്ടരെ അനുഗ്രഹിപ്പാനും അധിക
ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
പിഷ്ടമോദേന ഭുവി സഞ്ചാരസി നൂനം
ചരണം 4:
സജ്ജനസപര്യചെയ്‌വാനും വിരവി-
ലിജ്ജനത്തിനു കഴിവരാനും നിയമ-
മജ്ജനാദികളാശു രചയതു ഭവാനും
അർത്ഥം:
ഭക്തരെ അനുഗ്രഹിക്കുവാനും ദുഷ്ടരെ നിഗ്രഹിക്കുവാനുമായി സസന്തോഷ അവിടുന്ന് ഭൂമിയില്‍ സഞ്ചരിക്കുന്നു. സജ്ജനപൂജ ചെയ്യുവാനും ഈയുള്ളവന് കഴിവുണ്ടാകുവാനും അവിടുന്ന് പതിവുപോലെ സ്നാനാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വന്നാലും.