ധന്യേ മഹിതസൌജന്യേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

വിധുരാവിരഭൂല്‍ പുരോഭുവി
ദ്രുപദേന്ദ്രാത്മഭവാചകോരികാം
സ്മിതചന്ദ്രികയാ പ്രഹര്‍ഷയന്‍
ചലദൃക്ക് ചഞ്ചുപുടാന്തമോപഹ:

പല്ലവി:
ധന്യേ മഹിതസൌജന്യേ പാഞ്ചാല-
കന്യേ കേള്‍ക്ക വദാന്യേ

അനുപല്ലവി:
അന്യംപ്രതി നിജദൈന്യം ചൊല്‍‌വതു
സാമാന്യമെന്നതു മന്യേ

ചരണം 1:
നല്ലാര്‍കുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരത്തല്‍ മെല്ലെ

ചരണം 2:
ക്ഷുധയാ പരവശഹൃദയാംഭോജം
അമിതയാവേഹി മാം സദയം

ചരണം 3:
അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം

 

അർത്ഥം: 

വിധുരാവിരഭൽ:
അപ്പോള്‍ പാഞ്ചാലിയാകുന്ന ചകോരികയെ പുഞ്ചിരിയാകുന്ന പൂനിലാവിനാല്‍ ഏറ്റവും സന്തോഷിപ്പിച്ചുകൊണ്ട്, മുന്നിലെ ഇരുട്ട് അകറ്റിക്കൊണ്ട്, ശ്രീകൃഷ്ണനാകുന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു.

ധന്യേ മഹിതസൌജന്യേ:
ധന്യേ, മഹത്തായ സജ്ജനസ്വഭാവത്തോടുകൂടിയവളേ, പാഞ്ചാലകന്യേ, ദാനശീലേ, കേള്‍ക്കുക. സ്വന്തം വിഷമം അന്യനോടു പറയുന്നത് വിരസമാണേന്നു കരുതുന്നു. എങ്കിലും യുവതീകുലരത്നമേ, ആ കഠിന വ്യഥ ഭവതിയോട് മെല്ലെ ചൊല്ലാം. എന്റെ ഹൃദയമാകുന്ന താമരമലര്‍ വീശപ്പുകൊണ്ട് വാടിയിരിക്കുന്നു എന്ന് സദയം അറിയുക. നല്ല കറികളോടുകൂടി അന്നം തന്നാലും. അതല്ലെങ്കില്‍ വനവിഭവങ്ങളായാലും മതി.
 

അരങ്ങുസവിശേഷതകൾ: 

ഇടതുവശത്ത് കൃഷ്ണസ്മരണയില്‍ മുഴുകി ഇരിക്കുന്ന പാഞ്ചാലി, വലത്തുഭാഗത്തുകൂടി ‘കിടതകധീം,താ’മിനൊപ്പം പ്രവേശിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, മുട്ടുകുത്തി വന്ദിക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചിട്ട് പദം ആടുന്നു.