നൃഹരേ കരകലിതാരേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പല്ലവി:
നൃഹരേ കരകലിതാരേ മാമിഹ
ശൌരേ പാഹി മുരാരേ

അനുപല്ലവി:
കായാമ്പൂനിറമായ നിന്നുടെ
മായാ നൂനം അമേയാ

ചരണം 1:
പാത്രം ദിനകരദത്തം പശ്യ
വിവിക്തം ഭോജനരിക്തം

ചരണം 2:
കര്‍ത്തും തവ ഖലു ഭുക്തിം കിഞ്ചന
ഭക്തന്നഹി നഹി സത്യം

അർത്ഥം: 

നൃഹരേ, ചക്രധരാ, ശൌരേ, എന്നെ രക്ഷിക്കേണമേ മുരാരേ. കായാമ്പൂനിറമായ നിന്റെ മായ തിര്‍ച്ചയായും അറിയാന്‍ സാധ്യമല്ല. ദിനകരന്‍ തന്ന പാത്രം ഇതാ ഒഴിഞ്ഞ് കമഴ്ത്തി വെയ്ച്ചിരിക്കുന്നു, കണ്ടാലും. അങ്ങേയ്ക്ക് ഉണ്ണുവാന്‍ ഒട്ടും ചോറ് അതിലില്ല, സത്യം.