ആരെടാ ബാലനെപ്പിടിച്ചുകൊണ്ടുപോകുന്ന

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഏവം മോഹമുപാഗതം ലവമസൌജ്ഞാത്വാഗ്രജാതാത്മജം
ബാഹുഭ്യാം പരിരഭ്യതുംഗതുരഗം സംഗൃഹ്യയാതഃ പഥി
തല്‍ഭ്രാതാപികുശോഥവേദിതകഥോ യുദ്ധായബിഭ്രദ്ധനു-
സ്തൂര്‍ണം തല്‍പുരതോ നിവാര്യ ഗമനം ശത്രുഘ്നമൂചേ തദാ
 
 
ആരെടാ ബാലനെപ്പിടിച്ചുകൊണ്ടുപോകുന്ന-
താരെടാ നില്ലു നില്ലെടാ
 
ധൈര്യമോടു നീ എന്നുടെ 
നേരെ  നില്‍ക്കുമേന്നാകില്‍
 
ഘോരമായ സമരേ മമ സായക -
മേല്‍ക്കുമെന്നതോര്‍ക്ക-കരുതിനില്ക്ക

 

അരങ്ങുസവിശേഷതകൾ: 

കുശന്‍ ഇടത്ത് നിന്നും എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു . ലവനെ ബന്ധിപ്പിച്ചത് കണ്ട് ദേഷ്യത്തോടെ പദം.