സാരസാക്ഷിമാരണിയും ചാരുവതംസമേ
ലീലോദ്യാനേ പികഗളഗളൽകാകളീരാവരമ്യേ
ഗുഞ്ജന്മഞ്ജുഭ്രമരപടലീധൂതചൂത പ്രസൂനേ
ബാണഃ സ്വര്യം കുഹചനദിനേ കേളിലോലോ നൃഗാദീൽ
ലാവണ്യശ്രീവിജിതവിലസച്ചഞ്ചലാം ചഞ്ചലാക്ഷീം
സാരസാക്ഷിമാരണിയും ചാരുവതംസമേ
മാരസഹകാരികാലം പാരം വിലസുന്നു
കാനനേ മത്തകോകിലഗാനങ്ങൾ കേട്ടിതോ?
മീനകേതനവിജയയാനതൂര്യം പോലെ
ചാരു നിന്നുടെ വദനസൗരഭം ഹരിപ്പാൻ
ചാരേ വന്നിടുന്നു നൂനം മാരുതകിശോരൻ
കർണ്ണേജപങ്ങളാം നിന്റെ കണ്ണുകളിൽ നിന്നു
നിർണ്ണയം മീനങ്ങൾ ഭയാദർണ്ണസി വാഴുന്നു
കന്നൽമിഴി തവ മുഖകൈവല്യം വരുവാൻ
മന്യേ ശശി വിഷ്ണുപദം ഇന്നും ഭജിക്കുന്നു
ചക്രവർത്തികളാകുന്നു ത്വൽ കുചങ്ങൾ ബാലേ
ശക്രവിജയി ഞാൻ കരചക്രം നൽകിയാലേ
ഉന്നതകുചയുഗളം എന്നുരസി ചേർത്തു
തന്നു മുഖാംബുജമധുവൊന്നു പുണരേണം
ബാണന്റെ തിരനോക്കിനു ശേഷം ആട്ടം.