ബാണന്റെ ഗോപുരം ആട്ടം

പ്രഹ്ലാദപൗത്രനും മഹാബലിപുത്രനും ശിവപാർവ്വതിമാരുടെ മാനസപുത്രനും സഹസ്രബാഹുക്കളോടുകൂടിയവനും വരബലശാലിയും മഹാപരാക്രമിയുമായ ബാണാസുരൻ തന്റെ രാജധാനിയായ ശോണിതപുരിയിൽ സസുഖം വസിച്ചുവന്നു. ശിവദർശ്ശനത്തിനായി ഒരിക്കൽ ശ്രീകൈലാസത്തിലെത്തിയ ബാണൻ ശിവന്റെ നൃത്തത്തിന് താളവാദ്യം പ്രയോഗിച്ചു. അതിൽ സന്തോഷിച്ച് ശിവൻ ബാണന് ആയിരം കൈകൾ നൽകി അനുഗ്രഹിച്ചു. ആയിരം കൈകളാൽ വിവിധവാദ്യങ്ങൾ വായിച്ച് തന്റെ നൃത്തത്തിനു കൊഴുപ്പേകിയ ബാണനിൽ സമ്പ്രീതനായ ശ്രീപരമേശ്വരൻ ബാണന് ഇഷ്ടവരം പ്രദാനം ചെയ്യാൻ സന്നദ്ധനായി. പരിവാരസമേതം തന്റെ ഗോപുരദ്വാരത്തിൽ വന്നുവസിച്ച് രക്ഷിക്കണമെന്ന് ബാണൻ വരം ചോദിക്കുന്നു. അതിൻപ്രകാരം ശിവൻ പരിവാരസമേതം ശോണിതപുരിദ്വാരിയിൽ വന്ന് വാസമാരംഭിക്കുന്നു. ഇങ്ങിനെ ശ്രീപരമേശ്വരന്റെ തന്നെ കാവൽ ഉള്ളതിനാൽ ശത്രുഭീതിയില്ലാതെ വസിച്ചുവന്ന ബാണൻ കൈത്തരിപ്പടക്കാൻ വഴിയില്ലാതെ വലഞ്ഞു. തന്റെ കൈത്തരിപ്പ് ശമിപ്പിക്കാനായി ലേശം യുദ്ധത്തിലേർപ്പെടുവാൻ ശിവനോടുതന്നെ അഭ്യർത്ഥിക്കുവാനുറച്ച് ഒരിക്കൽ ബാണൻ തന്റെ ഗോപുരത്തിലേയ്ക്ക് ചെല്ലുന്നു. ശിവഭൃത്യനായ നന്ദി, പുത്രരായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരെ ക്രമത്തിൽ കണ്ട്, സുഖവിവരങ്ങൾ അന്യൂഷിച്ച് യുദ്ധം ആവിശ്യപ്പെടുന്നു ബാണൻ. എന്നാൽ അവരാരും അതിനു തയ്യാറാകുന്നില്ല. ശിവ സമീപമെത്തുന്ന ബാണൻ അദ്ദേഹത്തിന്റെ മുഖത്ത് എന്താണൊരു വിഷാദഛായ എന്ന് സംശയിക്കുന്നു. ഭഗവാന്റെ വാഹനമായ ഋഷഭവും പാർവ്വതിയുടെ വാഹനമായ സിംഹവും തമ്മിലും, ഭഗവാന്റെ ആഭരണങ്ങളായ സർപ്പങ്ങളും ഗണപതിവാഹനമായ മൂഷികനും തമ്മിലും, സുബ്രഹ്മണ്യവാഹനമായ മയിലും സർപ്പങ്ങളും തമ്മിലും ശത്രുതയുണ്ട്. ഇവകളുടെ ഈ കുടുംബകലഹമായിരിക്കാം കുടുംബനാഥനായ ശിവനെ വിഷാദിപ്പിക്കുന്നത് എന്ന് ബാണൻ കരുതുന്നു. തുടർന്ന് ശിവനെ കണ്ടുവന്ദിച്ച് തന്റെ അവസ്ഥ അറിയിക്കുകയും താനുമായി ഒരു സൗഹൃദമത്സരത്തിന്-ദ്വന്ദയുദ്ധത്തിന്- തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ദ്വാരപാലകനായ തന്നോട് യുദ്ധം ചെയ്യുന്നത് ഒരു രാജാവിന് ഒരുതരത്തിലും ഉചിതല്ലെന്നും പരിഹാസകാരണമാകുമെന്നും അറിയിച്ച് ആ ആവശ്യം നിരസിക്കുന്ന ശിവൻ മറ്റൊരു അറിയിപ്പും ബാണനു നൽകുന്നു. ശോണിതപുരത്തിലുള്ള ബാണന്റെ കൊടിമരം ഒരു ദിവസം ഒടിഞ്ഞുവീഴുമെന്നും അന്ന് എനിക്കൊത്ത ഒരു എതിരാളി വന്നെത്തുമെന്നുമാണ് ശിവൻ അറിയിക്കുന്നത്. ശിവൻ തന്റെ ആവശ്യം നിരസിച്ചത് ഏറ്റവും ജുഗുപ്സാവഹമാണെന്ന് അറിയിച്ചുകൊണ്ട് തന്റെ പുരിയിലേയ്ക്ക് മടങ്ങുന്ന ബാണൻ തന്റെ കൊടിമരത്തിന്റെ ബലം പരീക്ഷിക്കുന്നു. കൊടിമരത്തിന്റെ ഉറപ്പ് മനസ്സിലാക്കുന്ന ബാണൻ ഇനി അത് ഒടിയുന്ന ദിവസം വരെ കാത്തിരിക്കാം എന്ന് ആശ്വസിക്കുന്നു. ഈ സമയത്ത് ഉദ്യാനത്തിൽ സഖിയുമൊത്ത് കളിക്കുന്ന തന്റെ പുത്രി ഉഷയെ ബാണൻ കാണുന്നു. ഉഷ യവ്വനയുക്തയായിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന ബാണൻ ഈ കാലം കാമശരമേൽക്കാനുതകുന്നതാണ് എന്ന് ചിന്തിക്കുകയും, അതിനാൽ പുത്രിക്ക് ഗാന്ധർവ്വം ഉണ്ടാകുന്നതിന്നു മുൻപുതന്നെ ഉചിതനായൊരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ തന്റെ മന്ത്രിവര്യനുമായി ആലോചിക്കാനായി ബാണൻ പോകുന്നു. ഇത്രയും ഭാഗങ്ങളാണ് ബാണയുദ്ധത്തിലെ 'ഗോപുരം' എന്ന ഭാഗത്ത് അവതരിപ്പിക്കുക പതിവ്.

കോട്ടക്കൽ പി.എസ്.വി നാട്യസംഘം അവതരണരീതി:-

ആദ്യം ശൃംഗാര രസത്തിലുള്ള പതിഞ്ഞ തിരനോക്ക്. പിന്നെ ബാണനും പത്നിയും ചേര്‍ന്നുള്ള പതിഞ്ഞ പദവും മറുപടി പദവും. അതിനു ശേഷം തന്ടെ ആയിരം കൈകള്‍ നോക്കി, ഈ കൈകള്‍ എല്ലാം കൂടി ഇവളെ ആലിംഗനം ചെയ്താല്‍ ഇവള്‍ പൊടിഞ്ഞു പോകും. അതിനാല്‍ കൈകളോട് “നിങ്ങള്‍ മാറി മാറിയെ ഇവളെ ആലിംഗനം ചെയ്യാവു. നിങ്ങള്‍ ചിലര്‍ ഇവളുടെ മുടി തലോടിക്കോളു. വേറെ ചിലര്‍ ഇവളെ ചന്ദനം ചാര്‍ത്തിക്കോളു”. ഇപ്രകാരം ഒരോരുത്തര്‍ക്കും ഒരോരൊ ജോലികള്‍ നല്‍കുന്നു. തലമുടിയും മയില്പീലിയും തമ്മില്‍ നടന്ന മത്സരവും ഇവിടെ വിസ്തരിച്ച് ആടുകയുണ്ടായി. പിന്നെ പത്നിയുമായി കുറച്ചു നേരം സല്ലപിക്കുന്നു. പഞ്ചബാണ കേളികള്‍ക്കു ശേഷം ക്ഷീണിതനായ ബാണന്‍, വിശ്രമിക്കാനായി പത്നിയെ യാത്രയാക്കുന്നു.
 
പിന്നെ തന്റേടാട്ടം. “എനിക്കു ഏറ്റവും സുഖം ഭവിച്ചു ...” അതിനു കാരണം അന്വേഷിക്കുന്നു. “തന്റെ അച്‌ഛനായ മഹാബലി, വിഷ്ണുവിനെ കാവല്‍ക്കാരനാക്കി പാതാളത്തില്‍ വാഴുന്നു. താന്‍ ആകട്ടെ ശിവനെ തപസ്സ് ചെയ്ത് പ്രീതിപെടുത്തി ഏറ്റവും കരുത്തനായി. ശിവന്റെ താണ്ഡവ നൃത്തത്തിനു, ആയിരം കൈകള്‍ ഉപയോഗിച്ച് വാദ്യങ്ങള്‍ ഉപയോഗിച്ച് ശിവനെ സംതൃപ്തനാക്കി. സന്തോഷവാനായ ശിവന്‍ തനിക്കു വീണ്ടും വരങ്ങള്‍ തന്നു. ശിവന്‍ തന്നെ സപരിവാരം ഗോപുരത്തില്‍ വന്നു താമസിച്ച് എന്നെ കാക്കണം എന്നു ആവിശ്യപെട്ടു. ഇപ്രകാരം ശിവനാല്‍ കാക്കപ്പെടുന്ന എനിക്കു ശത്രുക്കള്‍ ഇല്ലാതെയായി. സ്വന്തം കൈതരിപ്പ് തീര്‍ക്കാന്‍ വഴിയില്ലാതെയായി. ഇനി അതിനുള്ള വഴി ശിവനെ കണ്ടു തന്നെ അന്വേഷിക്കുക തന്നെ”
 

 

Malayalam

ചിത്രതരമോർക്കിലധുനാ തവ വചനം

Malayalam
ചിത്രതരമോർക്കിലധുനാ തവ വചനം
എത്രയും ജുഗുപ്സിതാവഹം
 
ഇത്രിഭുവനേഷു മാം നേർത്തുവരുവാനൊരുവൻ
കുത്ര വദ ഹന്ത! തവ ശുദ്ധതയതല്ലയോ?
 
എങ്കിലുമീവാർത്തയകമേ ഓർത്തുപുരി-
തങ്കൽ വസാമി സുഖമേ
 

ബാണമഹാസുര വീര്യഗുണാകര

Malayalam
ബാണമഹാസുര! വീര്യഗുണാകര!
വാണികൾ കേൾക്ക സഖേ!
വാണിഈവല്ലഭ മുഖസുരമാനിത
പാണിസഹസ്ര വിനിർജ്ജിതരിപുകുല
മൃത്യുഞ്ജയനയി ഭവദീയാജ്ഞാ-
കൃത്യപരാജിതനായ് സകുടുംബം
നിത്യവുമീഗോപുരമതു കാത്തുടൻ
പാർത്തിടുന്നതു മൂലമിദാനീം
ചെൽപ്പെഴുമൊരു പുരുഷൻ തവ സമനായ്
മത്ഭവനളലില്ല നിനച്ചാൽ
അല്പേതരഭുജവിക്രമ താവക
മത്ഭുതഭാഗ്യമതെന്തിഹ ചൊൽവൂ
ദൈത്യകുലാധിപ, നമ്മളിലേറ്റാൽ
സത്തുക്കൾ പാരം ഭർതംസിച്ചീടും
ഭൃത്യജനത്തൊടു വൈരമിദാനീം

ബാണനഹമേഷ കലയേ ചരണയുഗം

Malayalam

ഇഷ്ടാനുരാഗമരുണാധരിമാരുമായി
തുഷ്ട്യാ പുരേ ബലിസുതൻ മരുവുന്ന കാലം

ഒട്ടേറെയുള്ള നിജബാഹുബലത്തിനാലേ
ദൃഷ്ട്വാ ഗിരീശമഭിവന്ദ്യ ഗിരം ബഭാഷേ

 

ബാണനഹമേഷ കലയേ ചരണയുഗം
ഏണാങ്കചൂഡ ഭഗവൻ

ഏണമിഴിയായ ശർവാണിയോടുമൊന്നിച്ചു
ശോണിതപുരദ്വാരി ശോഭയോടുകൂടവെ

ആനമുഖഷണ്മുഖഗണൈഃ സാകമിഹ
മാനഗുണവീര്യവസതെ

ആനന്ദമാർന്നു ബഹുമാനമോടു വാഴുകയാൽ
മാനിജനമാനിതൻ താൻ എന്നു നിശ്ചയം

ബാണാസ്രേന്ദ്രമെതിരെ നിൽപ്പതിനു
ബാണാസനേന സമരേ

ക്ഷോണീശദാനവസുരാണാമൊരുത്തരെ
കാണാനുമില്ല തവ ചേണാർന്നനുഗ്രഹാൽ

കളധൗതകമലങ്ങൾ വിലസുന്നു കാന്ത

Malayalam
കളധൗതകമലങ്ങൾ വിലസുന്നു കാന്ത
കളഹംസകുലമതിൽ കളികളാടുന്നു
 
വെളുവെളെ വിലസിന നളിനികൾ തോറും
പുളിനങ്ങൾ കളാകോകമിളിതങ്ങൾ കാൺക
 
പൂമണമിയലുന്ന കോമളതളിമം
സാമജഗമന നിശമയ നാഥ
 
മധുമദമുഖരിത മധുകരഗീതം
വിധുമുഖി മമ മതി വിധുതി ചെയ്യുന്നു
 
കളഹേമകാഞ്ചികൾ ഇളകുമാറിപ്പോൾ
കലയേഹം മനസിജകലഹേ സന്നാഹം
 
പുളകിതങ്ങളാകും കുളുർമുലയിണയിൽ
മിളിതനായ് നുകരുക മുഖമധു വീര
 
 
 
തിരശ്ശീല

സാരസാക്ഷിമാരണിയും ചാരുവതംസമേ

Malayalam

ലീലോദ്യാനേ പികഗളഗളൽകാകളീരാവരമ്യേ
ഗുഞ്ജന്മഞ്ജുഭ്രമരപടലീധൂതചൂത പ്രസൂനേ
ബാണഃ സ്വര്യം കുഹചനദിനേ കേളിലോലോ നൃഗാദീൽ
ലാവണ്യശ്രീവിജിതവിലസച്ചഞ്ചലാം ചഞ്ചലാക്ഷീം

 

സാരസാക്ഷിമാരണിയും ചാരുവതംസമേ
മാരസഹകാരികാലം പാരം വിലസുന്നു

കാനനേ മത്തകോകിലഗാനങ്ങൾ കേട്ടിതോ?
മീനകേതനവിജയയാനതൂര്യം പോലെ

ചാരു നിന്നുടെ വദനസൗരഭം ഹരിപ്പാൻ
ചാരേ വന്നിടുന്നു നൂനം മാരുതകിശോരൻ

കർണ്ണേജപങ്ങളാം നിന്റെ കണ്ണുകളിൽ നിന്നു
നിർണ്ണയം മീനങ്ങൾ ഭയാദർണ്ണസി വാഴുന്നു

കന്നൽമിഴി തവ മുഖകൈവല്യം വരുവാൻ
മന്യേ ശശി വിഷ്ണുപദം ഇന്നും ഭജിക്കുന്നു