ചൂതുകളിച്ചിടേണമിന്നഹോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാലേ തസ്മിൻ മണിഗൃഹേ
ലീലാലാലസമാനസൗ
മാത്സ്യകങ്കൗ മിഥഃ സ്വൈര-
മക്ഷക്രീഡാം വിതേനതുഃ
ചൂതുകളിച്ചിടേണമിന്നഹോ നാ- മതിനേതും
മുഷിച്ചിലില്ല യോഗിവീര!
ചേതസി കൗതുകം വളാർന്നീടുന്നു - മമ
സാദരം കളിക്കുന്നേൻ, കാൺക തായം
അർത്ഥം:
ശ്ലോകസാരം:-ആ സമയത്ത് കളിയിൽ താൽപ്പര്യമുള്ള മനസ്സോടുകൂടിയ വിരാടരാജാവും ധർമ്മപുത്രരും രത്നഗൃഹത്തിൽ അന്യോന്യം സുഖമായി ചൂതുകളിക്കുകയായിരുന്നു.
പദസാരം:- സന്യാസിവര്യ, നമുക്കിന്ന് ചൂതുകളിക്കണം. അതിന്ന് ഒട്ടും മടുപ്പ് ഇല്ല. ആശ്ചര്യം, എന്റെ മനസ്സിൽ ആഗ്രഹം വർദ്ധിക്കുന്നു. ഞാൻ ആദരത്തോടെ കളിക്കാം.
പകിട എടുത്ത് കളിച്ചിട്ട്, തായം കാണുക (=ആദ്യം കിട്ടേണ്ടുന്ന ഒന്ന് എന്ന് വിലയുള്ള എണ്ണം കണ്ടാലും)