ചൂതിന്നനർത്ഥമുണ്ടാം ഭൂമിനാഥ

താളം: 
കഥാപാത്രങ്ങൾ: 
ചൂതിന്നനർത്ഥമുണ്ടാം ഭൂമിനാഥ! ധർമ്മ-
ജാതചരിതമെല്ലാം കേട്ടിട്ടില്ലേ?
 
നീതിജലധേ പുനരെങ്കിലും ഞാൻ -നിന്റെ
പ്രീതിയ്ക്കായ്‌ക്കളിക്കുന്നേൻ, കാൺക തായം
അർത്ഥം: 
അല്ലയോ വിരാടരാജാവേ, ചൂതുകളിച്ചാൽ ആപത്തുകൾ ഉണ്ടാകും. ധർമ്മപുത്രരുടെ കഥയൊക്കെ കേട്ടിട്ടില്ലേ? രാജ്യതന്ത്രങ്ങളുടെ സമുദ്രമേ, എങ്കിലും ഞാൻ നിന്റെ സന്തോഷത്തിനു വേണ്ടി കളിക്കാം.
പകിട എടുത്ത് കളിച്ചിട്ട്, തായം കാണുക (=ആദ്യം കിട്ടേണ്ടുന്ന ഒന്ന് എന്ന് വിലയുള്ള എണ്ണം കണ്ടാലും)