എല്ലാകർമ്മങ്ങളിലുമെല്ലാപേരും
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എല്ലാകർമ്മങ്ങളിലുമെല്ലാപേരും -ലോകേ
മല്ലാരിതന്റെ നാമം ചൊല്ലീടേണം
അല്ലലൊഴിഞ്ഞു സൗഖ്യം വന്നുകൂടും-മതി-
നില്ല സംശയമേതും കാൺക തായം
അർത്ഥം:
സകലപ്രവൃത്തികളിലും ലോകത്തുള്ള സകലജനങ്ങളും ശൃകൃഷ്ണന്റെ തിരുനാമം ചൊല്ലീടേണം. അങ്ങനെ ചെയ്താൽ സങ്കടം തീർന്ന് സൗഖ്യം വന്നു ചേരും. അതിനു എനിക്ക് സംശയം ഒട്ടും ഇല്ല. തായം കാണുക