എന്നും പകിട പന്തിരണ്ടു വീഴും
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എന്നും പകിട പന്തിരണ്ടു വീഴും -നമു-
ക്കെന്നു നിനച്ചീടേണ്ട യോഗിവീര!
ഒന്നുകൂടിക്കളിച്ചെന്നാകിലോ ഞാ-നിപ്പോൾ
വെന്നീടുമെന്നു നൂനം, കാൺക തായം
അർത്ഥം:
സന്യാസിവര്യ കളിയ്ക്കുമ്പോഴെല്ലാം എനിക്ക് പകിട പന്ത്രണ്ടും (ഏറ്റവും വലിയ എണ്ണം) വീഴും എന്ന് അങ്ങ് വിചാരിക്കണ്ട. ഒരിക്കൽ കൂടി കളിച്ചാൽ ഞാൻ ഇപ്പോൾ ജയിക്കും തീർച്ചയാണ്.