ഉത്തരനല്ല ജയം ക്ഷത്താവാം

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ഉത്തരനല്ല ജയം ക്ഷത്താവാം ബൃഹന്നള
സത്വരം വൈരിസഞ്ചയം വെന്നു നിർണ്ണയം
 
ധരണീവല്ലഭ! ശൃണു വചനമെന്നുടെ പക്ഷം
ചരിതാർത്ഥമായ് വരുമധുനാ
അർത്ഥം: 
ജയിച്ചത് ഉത്തരനല്ല. സാരഥിയായ ബൃഹന്നളയാണ് വേഗത്തിൽ ശത്രുകൂട്ടത്തെ ജയിച്ചത്. തീർച്ച. രാജാവേ, ഇപ്പോൾ എന്റെ അഭിപ്രായം ശരിയായി വരും.